അമ്പലപ്പുഴ: വൃദ്ധന്റെ മൃതദേഹം അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരം മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് വിട്ടുകൊടുത്തു. കൊല്ലം അഴീക്കല്‍ ആലപ്പാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പാണ്ടകശാലവീട്ടില് ആനന്ദരാജാ (61)ണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ആശുപത്രിക്ക് ദാനം ചെയ്തു. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചശേഷം തിങ്കളാഴ്ച
രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജിലെ അനാട്ടമിക് വിഭാഗത്തിന് മൃതദേഹം കൈമാറുകയുമായിരുന്നു. ഭാര്യ പൊന്നമ്മ മരിച്ചതിനുശേഷം സഹോദരനുമൊത്തായിരുന്നു ഇദ്ദേഹത്തിന്റെ താമസം. താന്‍ മരിക്കുമ്പോള്‍ കണ്ണുകള്‍ മറ്റു രണ്ടുപേരുടെ കാഴ്ചയ്ക്ക് ഉപകരിക്കണമെന്നും തന്റെ ശരീരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വിട്ടുകൊടുക്കണമെന്ന് ഇദ്ദേഹം മുദ്രപ്പത്രത്തില്‍ എഴുതിവയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: