ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ കുറ്റക്കാരിയെന്ന് ബംഗളൂരു സ്പെഷ്യല്‍ കോടതി വിധിച്ച് ജയിലലടച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം പതിനാറായി. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ട് പേരെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്ന് പേര് തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒരു എ.ഐ.എ.ഡി.എം.കെ അനുയായി ബസിന് മുന്പില് ചാടിയും, ഒരാള്‍ വിഷം കഴിച്ചും, മറ്റൊരാള്‍ ശരീരത്തില്‍ തീ കൊളുത്തി മരിച്ചും തലൈവിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കി. ജയലളിതയെ കുറ്റക്കാരിയാക്കി പ്രഖ്യാപിച്ചെന്ന വാര്‍ത്ത അറിഞ്ഞ് പത്ത് പേര് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുപ്പൂരില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്ത്തകന് തന്റെ ചെറുവിരല്‍ അറത്തുമാറ്റി.
സംസ്ഥാനത്ത് എല്ലാവരും ജയലളിതയെ അമ്മയുടെ സ്ഥാനത്താണ് കാണുന്നതെന്നും അതാണ് ജനങ്ങള്‍ ഇങ്ങനെ പെരുമാറുന്നതെന്നും എ.ഐ.എ.ഡി.എം.കെ വനിതാ വിങ് ഡെപ്യൂട്ടി സെക്രട്ടറിയും സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍ പേഴ്സണുമായ സി ആര് സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: