കൊച്ചി: പ്രമുഖ ഹെയര്‍ കളര്‍ ബ്രാന്‍ഡായ ഗാര്‍ണിയര്‍, ബ്ലാക്ക് നാച്ചുറല്‍സ് വിപണിയിലിറക്കി. 100 ശതമാനം നര മായ്ക്കുന്ന ബ്ലാക്ക് നാച്ചുറല്‍സിന്റെ പ്രധാന ചേരുവകള്‍ ബദാം ഓയിലും ബ്ലാക്ക് ടീ എക്സ്ട്രാക്റ്ററുമാണ്.
തലമുടിക്ക് പ്രകൃതിദത്തമായ കറുപ്പുനിറവും മൃദുത്വവും തിളക്കവും ലഭ്യമാക്കുന്ന, ഗാര്‍ണിയര്‍ ബ്ലാക്ക് നാച്ചുറല്‍സില്‍ അമോണിയ ചേരാത്ത സുരക്ഷിതമായ ഫോര്‍മുലയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
കേവലം 15 മിനിറ്റുകൊണ്ട് നരയെ പൂര്‍ണമായി മറയ്ക്കുകയും 6 ആഴ്ചവരെ നൈസര്‍ഗിക നിറം ലഭ്യമാക്കുകയും ചെയ്യും.
ഡീപ് ബ്ലാക്, ഒറിജിനല്‍ ബ്ലാക്, ബ്രൗണ്‍ ബ്ലാക് എന്നീ മൂന്നു ഷേഡുകളില്‍ ബ്ലാക് നാച്ചുറല്‍സ് ലഭ്യമാണ്. വില 40 ഗ്രാം സാഷേ പായ്ക്കിന് 39 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: