ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാന്‍ പറ്റുന്ന മിസൈലാണിത്. 60 കിലോ മിറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഹത്ഫ് 9 മിസൈല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ ആവിശ്യമായ വേഗതയുള്ള മിസൈലിന് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ എത്താന്‍ വേണ്ട ശേഷിയുണ്ട്്. പ്രധാനമന്ത്രി നാവാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: