ഗുവാംഗ്സി: അജ്ഞാതന്റെ കഠാരയാക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ചൈനയില്‍ ഷുവാംഗ് പ്രവിശ്യയ്ക്കു സമീപം ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ വഴിമധ്യേ തടഞ്ഞു നിര്‍ത്തി അജ്ഞാതനായ വ്യക്തി ആക്രമിക്കുകയായിരുന്നു. കൊലപാതകി മുഖം മൂടിയിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: