ന്യൂയോര്‍ക്ക്: ലഡാക്കിന്റെ അതിര്‍ത്തി പ്രദേശമായ ചുമാര്‍ മേഖലയില്‍ നിന്നും സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തീരുമാനിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.ലഡാക്കില്‍ അതിക്രമിച്ചു കയറിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ ഇന്നു പിന്മാറും.
ന്യൂയോര്‍ക്കിലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തയാഴ്ചയോടെ സൈനിക പിന്മാറ്റം പൂര്ണമാക്കനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ.
ചുമാറിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരം കാണാനായത് ഇന്ത്യയുടെ നേട്ടമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ ഭാഗത്തേക്ക് അഞ്ചുകിലോമീറ്റര്‍ വരെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിക്രമിച്ചു കയറുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു ഇതിനെ തുടര്‍ന്ന് ഇന്ത്യുയും കരുതലെന്ന നിലയില്‍ 1,000 സൈനികരെ അതിര്‍ത്തിയില്‍ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: