വാഷിംഗ്ടണ്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ധനികരുടെ പട്ടികയില്‍ ഒന്നാമത്.
ഫോര്‍ബ്സ് മാഗസിന് നയ്യാറാക്കിയ നൂറ് പേരടങ്ങുന്ന ഇന്ത്യയിലെ ധനികരുടെ പട്ടികയിലാണ് മുകേഷ് ഒന്നാമതെത്തിയിരിക്കുന്നത്.
തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് മുകേഷ് തന്റെ സ്ഥാനം നിലനിര്‍ത്തുന്നത്. 23.6 ബില്ല്യണ്‍ യുഎസ് ഡോളറാണ് മുകേഷിന്റെ മൊത്തം ആസ്തി.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് ബില്ല്യണാണ് മുകേഷിന്റെ അസ്തിയില്‍ വര്‍ധിച്ചിരിക്കുന്നത്.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സ്ഥാപകന്‍ ദിലീപ് ഷാങ്വിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ആസിം പ്രേംജി പട്ടികയില്‍ മൂന്നാമതാണ്.
1. മുകേഷ് അംബാനി; 23.6 ബില്ല്യണ്‍ ഡോളര്‍
2. ദിലീപ് സാങ്വി; 18 ബില്ല്യണ്‍ ഡോളര്‍
3. ആസിം പ്രേംജി; 16.4 ബില്ല്യണ്‍ ജോളര്‍
4. പലോന്‍ജി മിസ്ത്രി; 15.9 ബില്ല്യണ്‍ ഡോളര്‍
5. ലക്ഷ്മി മിത്തല്‍; 15.8 ബില്ല്യണ്‍ ഡോളര്‍
6. ഹിന്ദുജാ ബ്രദേഴ്സ്; 13.3 ബില്ല്യണ്‍ ഡോളര്‍
7. ശിവ നാഡാര്‍; 12.5 ബില്ല്യണ്‍ ഡോളര്‍
8. ഗോദ്രേജ് ഫാമിലി; 11.6 ബില്ല്യണ്‍ ഡോളര്‍
9. കുമാര്‍ ബിര്‍ള; 9.2 ബില്ല്യണ്‍ ഡോളര്‍
10. സുനില്‍ മിത്തല്‍; 7.8 ബില്ല്യണ്‍ ഡോളര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: