ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തി. ഇവിടെ ഒപിയില്‍ ഡോക്ടര്‍മാര്‍ എത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.സഫിയ ബീവിയാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആശുപത്രിയില്‍ എത്തിയത്.
ചൊവ്വാഴ്ച മുഴുവന്‍ ഡോക്ടര്‍മാരും ഒപിയില്‍ പരിശോധനയ്ക്ക് എത്തി. തിങ്കളാഴ്ചത്തെ ഒപി രജിസ്റ്ററുകളും പരിശോധിച്ചു. ചില ഒപി വിഭാഗത്തിലെ റജിസ്റ്ററുകളില്‍ രോഗികളുടെ എണ്ണം കുറവാണെന്ന് കണ്ടെത്തി. ഇത് ഡോക്ടര്‍മാര്‍ എത്തുവാന്‍ വൈകിയതിനാലാണെന്ന് കരുതുന്നു. ഇഎന്‍ടി വിഭാഗം ഒപി തലേദിവസം പ്രവര്‍ത്തിച്ചില്ലെന്നും ബോദ്ധ്യപ്പെട്ടു. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പരാതികള്‍ ഒഴിവാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.
കഴിഞ്ഞദിവസം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഡിഎംഒ വേഷപ്രച്ഛന്നയായി മിന്നല്‍ പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: