അമ്പലപ്പുഴ: ഇടിഞ്ഞുവീഴാറായ അങ്കണവാടിക്കു സമീപത്തുനിന്നും കൂറ്റന്‍ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്നു അങ്കണവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു രക്ഷിതാക്കള്‍ രംഗത്തെത്തി.
പുന്നപ്ര തെക്കു പതിനാറാം വാര്‍ഡ് അഞ്ചില്‍ ക്ഷേത്രത്തിനു പടിഞ്ഞാറുവശത്തെ നിലം പൊത്താറായ 31-ാം നമ്പര്‍ അങ്കണവാടിക്ക് സമീപത്ത് നിന്നാണ് 112 അടി നീളവും 60 കിലോ ഭാരവുമുള്ള കൂറ്റന്‍ മലമ്പാമ്പിനെ പ്രദേശവാസികളായ സതീശന്, ബന്നിച്ചന്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ പട്ടിയുടെ നിര്‍ത്താതെയുള്ള കുരകേട്ട് ഇവര്‍ വീട്ടില്‍ നിന്നിറങ്ങി നോക്കിയപ്പോഴാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.
മലമ്പാമ്പിന്റെ ഉടല് അങ്കണവാടിക്കകത്തും തലഭാഗം വെളിയിലുമായ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപവാസികളെയും വിളിച്ചു പാമ്പിനെ കമ്പി കൂട്ടിലാക്കുകയായിരുന്നു. അതേസമയം ഓലഷീറ്റ് മേഞ്ഞ അങ്കണവാടി ഏത് സമയവും നിലംപൊത്താറായ അവസ്ഥയിലാണ്. സമീപത്ത് കാടുപിടിച്ചുകിടക്കുന്നതിനാല്‍ വിഷ ജന്തുക്കളുടെ ശല്യവും ഏറെയാണ്. മലമ്പാമ്പിനെ പിടികൂടിയതോടെ അങ്കണവാടിയിലെ ഇരുപത്തിയഞ്ചോളം കുരുന്നുകളും രക്ഷിതാക്കളും ഭീതിയിലായി.
തുടര്‍ന്നു ഇവര്‍ പരിസരവാസികളെ കൂട്ടുപടിച്ചു രണ്ടര മണിക്കൂറത്തെ കഠിനശ്രമത്തിനൊടുവില്‍ കൂട്ടിനുള്ളിലാക്കുകയായിരുന്നു. ഓല ഷീറ്റുമേഞ്ഞ് നിലംപൊത്താറായ അങ്കണവാടിക്കു ചുറ്റും കാടുപിടിച്ച് വൃത്തിഹീനമായി കിടക്കുകയാണ്.
വിഷജന്തുക്കളുടെ അക്രമം ഭയന്നാണ് കുട്ടികള്‍ പഠിക്കുന്നത്. റെയില്‍വേയുമായുളള അകലം പോലും പാലിക്കാതെയാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. അങ്കണവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നിരവധി പരാതികള്‍ അധികൃതര്‍ക്കു നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.
എന്നാല്‍ പിടികൂടിയ മലമ്പാമ്പിനെ ഏറ്റെടുക്കണമെന്നറിയിച്ച നാട്ടുകാരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തട്ടിക്കയറി. കഴിഞ്ഞ രാത്രിയില്‍ നാട്ടുകാര്‍ പിടിച്ച് കൂട്ടിലടച്ച പാമ്പിനെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ആലപ്പുഴ റേഞ്ച് ഓഫീസിലേക്ക് വിളിച്ച നാട്ടുകാരോടാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയത്.
ജീപ്പില്ലെന്നും ഓഫീസില്‍ എത്തിക്കണമെന്നുമാണ് ഓഫീസര്‍ അറിയിച്ചത്. എന്നാ ല്‍ ഇതിനെ എതിര്‍ത്ത നാട്ടുകാരോട് തട്ടിക്കയറുകയായിരന്നു. ചൊവ്വാഴ്ച വൈകിട്ടോടെയും പാമ്പിനെ വനം വകുപ്പ് അധികൃതര്‍ ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: