മഥുര: ഉത്തര്‍പ്രദേശിലെ ഫറൂക്കാബാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ മഥുരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
രാജസ്ഥാനിലെ ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്. ആഗ്രയില്‍ നിന്നും ദല്‍ഹിക്ക് പോകുകയായിരുന്ന വാഹനം കോട്ട്ബന് അതിര്ത്തിയല്വെച്ച് തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കിന്റെ ആക്സില്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് പുറത്തിറങ്ങി നിന്നിരുന്ന തൊഴിലാളികളാണ് അമിത വേഗതയില്‍ വന്ന വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: