ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധം പവിത്രതയേറിയതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
കൂടാതെ തങ്ങളുടെ ബന്ധം ഭാവമയമാണെന്നും ആഴത്തിലുള്ളതാണെന്നും ഇതില്‍ യാതൊരു വിധത്തിലുള്ള കോട്ടവും സംവിക്കില്ലെന്നും രാജ്നാഥ് വ്യക്തമാക്കി.
മോദിയും താനുമായുള്ള ബന്ധത്തിലെ ആഴം മനസ്സിലാക്കാത്തവരാണ് അതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ ഉന്നയിക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചില ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് രാജ്നാഥ് ഈ കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: