ന്യൂദല്‍ഹി: ഗീതു മോഹന്‍ദാസ് ഒരുക്കിയ ലയേഴ്സ് ഡൈസ് ഓസ്കാറിനുള്ള ഭാരതത്തിന്റെ എന്‍ട്രി. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ചിത്രം ഓസ്കാറിനുളള ഇന്ത്യന്‍ എന്ട്രിയായിരിക്കുമെന്നത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. ഗീതു മോഹന്‍ദാസ് ഹിന്ദിയില്‍ ഒരുക്കിയ ലയേഴ്സ് ഡൈസിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിരുന്നു.
ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഗീതാഞ്ജലി ഥാപ്പ സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് രാജീവ് രവിക്കും ലഭിച്ചു. കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രം ഒരുക്കി ആസ്വാദകരുടെയും നിരുപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചു പറ്റിയ ഗീതുവിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് ലയേഴ്സ് ഡൈസ്.
നിരവധി അന്തരാഷ്ട്രട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള ചിത്രം ഭര്‍ത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി ഇറങ്ങി തിരിക്കേണ്ടി വന്ന യുവതിയുടെ ജീവിതം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: