ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടെയാണ് അമേരിക്ക കാത്തിരിക്കുന്നത്. ഭാരതവും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ വളര്‍ച്ചക്ക് മോദിയുടെ സന്ദര്‍ശനം നിര്‍ണ്ണായകമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
അമേരിക്കയിലെ ഉന്നതരായ വിശിഷ്ട ബിസിനസ്സുകാരുമായി കൂടിക്കാഴ്ചക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട 10 സിഇഒമാരുമായി പ്രാതല്‍ യോഗത്തില്‍ കൂടിക്കാഴ്ച നടത്തും. ഐബിഎമ്മിലെ ജിന്നി റൊമേറ്റി ഉള്‍പ്പടെ ന്യൂയോര്‍ക്കിലെ അഞ്ച് പ്രമുഖ വ്യവസായികളെയും കാണും. സപ്തംബര്‍ 27ന് മോദി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും. 29ന് വൈറ്റ് ഹൗസില്‍ മോദിക്ക് പ്രസിഡന്റ് ഒബാമ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഉയര്‍ന്ന ക്യാബിനറ്റ് അംഗങ്ങളായ സൂസന് റൈസ്, ജോണ്‍ കെറി, ചുക് ഹെഗല്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. ഡബ്യൂടിഒയില് ഭാരതം ഒപ്പ് വയ്ക്കാത്തതുമായ കാര്യങ്ങള്‍ക്ക് മോദി മറുപടി പറയുമെന്നും പ്രതീക്ഷിക്കുന്നു.
30-ാം തീയതി ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര പങ്കാളിത്ത ദിവസമായിട്ടാണ് കരുതപ്പെടുന്നത്. ബഹിരാകാശ രംഗത്തെ സഹകരണത്തിനായ നാസയുമായി ഐഎസ്ആര്‍ഒ ഒരു കരാറില്‍ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതത്തിന്റെ ചന്ദ്രയാന്‍ അമേരിക്കയുടെ ഉപഗ്രഹ വാഹനത്തിലാണ് അയച്ചത്.
ഭാരതത്തിലെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്ക് വിമാനത്താവളത്തില്‍ വച്ച് തന്നെ വിസ നല്കുന്ന സംവിധാനവും ചിന്തിക്കുന്നുണ്ട്. പ്രതിരോധരംഗത്തെ നിര്‍ണ്ണായകമായ സഹകരണങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങളും സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: