ന്യൂദല്‍ഹി: ഗംഗാശുചീകരണത്തിന് ഏകദേശം 18 വര്‍ഷം എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 118 ടൗണുകളോളം ഉള്ള ഗംഗാതീരത്തെ ജലമലിനീകരണത്തില്‍ നിന്ന് മുക്തമാക്കി അഴുക്കു നിര്‍മാര്‍ജനത്തിനുള്ള വഴികള്‍ തേടുകയാണ് ആദ്യ ലക്ഷ്യമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
വിശുദ്ധ നദിയുടെ പവിത്ര വീണ്ടെടുക്കാന്‍ 51,000 കോടിയോളം രൂപ ചിലവാകുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഘട്ടംഘട്ടമായുള്ള പദ്ധതിരേഖയാണ് ഗംഗാ പുനരരുജ്ജീവനത്തിനായി പദ്ധതി കമ്മിറ്റി സമര്‍പ്പിച്ചത്. ആദ്യ മൂന്നു വര്‍ഷത്തെ ലഘുകാലയളവ്, തൊട്ടടുത്ത അഞ്ചു വര്‍ഷം കണക്കാക്കിയുള്ള ഇടക്കാലയളവ് അവസാന പത്തു വര്‍ഷത്തെ ദീര്‍ഘ കാലയളവ് എന്നിങ്ങനെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്ന ഗംഗാ ശുചീകരണം. പദ്ധതി മാത്രമായിരുന്നാല്‍ 200 വര്‍ഷം കവിഞ്ഞാലും ഗംഗാ ശുചീകരണം പൂര്‍ത്തിയാവില്ലെന്നും ഗംഗാ ശുചീകരണം എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടടതി ഉത്തരവിട്ടിരുന്നു.
പദ്ധതികള്‍ വിശദീകരിച്ചു കൊണ്ടുള്ള പവര്‍ പോയിന്റ് പ്രസന്റേഷന് ആണ് കാണിക്കേണ്ടതെന്നും പദ്ധതിയുടെ പ്രധാന നാഴികക്കല്ലുകള്‍ വ്യക്തമാക്കിയാല്‍ മാത്രമേ പുരോഗതി തങ്ങള്‍ക്ക് വ്യക്തമാകൂ എന്നും കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: