മാവേലിക്കര: ഐഎന്‍ടിയുസി ജില്ലാ നേതാവിന്റെ അനധികൃത പണപ്പിരിവ് ചോദ്യം ചെയ്ത നിയോജക മണ്ഡലം സെക്രട്ടറിക്ക് ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ സുഭാഷ് താമരക്കുളത്തെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കണ്‍സ്യൂമര്‍ഫെഡ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചത്. ഞായറാഴ്ച വൈകിട്ട് താമരക്കുളം കോണ്‍ഗ്രസ് ഓഫീസിലാണ് സംഭവം. ഐഎന്‍ടിയുസി നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനിടയില്‍ കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് അംഗങ്ങളില്‍ നിന്ന് പിരിച്ച തുകയുടെ രസീത് നല്‍കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ സമയം ബോണസ് ലഭിച്ച തുകയില്‍ നിന്ന് അംഗങ്ങള്‍ 500 രൂപ വീതം 25,000 രൂപ നല്‍കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഇതിന് രസീത് നല്‍കിയാലേ പണം നല്കാന് കഴിയുകയുള്ളൂവെന്ന് സുഭാഷ് താമരക്കുളം പറഞ്ഞു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സുഭാഷിനെ മര്‍ദിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നേതൃത്വത്തിന്റെ ഗ്രൂപ്പിന് അതീതമായി കണ്‍സ്യൂമര്‍ ഫെഡ് തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും തീരുമാനമായി. സുഭാഷ് നൂറനാട് പോലീസില്‍ ജില്ലാ സെക്രട്ടറിക്ക് എതിരെ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: