ബീജിങ്: ചൈനീസ് പ്രസിഡന്റിന്റെ ഉത്തരവ് അനുസരിക്കുമെന്ന് പട്ടാളത്തലവന്‍. പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തലവന്റെ കൂടിക്കാഴ്ചക്ക് ശേഷം പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിഎല്‍എയുടെ നിയന്ത്രണത്തിലുള്ള നിരവധി ട്രൂപ്പുകള്‍ ചൈനീസ് അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഭാരതസന്ദര്‍ശനം നടത്തുന്ന സമയത്ത് ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചത് സീ ജിന്‍ പിങ്ങിന് നാണക്കേടുണ്ടാക്കിയിരുന്നു. പിഎല്‍എയുടെ ഈ നടപടി നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റിനോട് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചൈനീസ് പട്ടാളം ഇതാവര്ത്തിക്കില്ലായെന്ന് സീ ജിന്‍ പിങ് ഉറപ്പ്നല്കിയിരുന്നെങ്കിലും പട്ടാളം അത് ചെവിക്കൊണ്ടിരുന്നില്ല. ഭാരത സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയിട്ടും പട്ടാളം കടന്ന് കയറിയ സ്ഥലത്ത് നിന്നും ശനിയാഴ്ചവരെ പിന്മാറാന് തയ്യാറായിരുന്നില്ല. അതിന് ശേഷമാണ് പിന്മാറിയത്.
ചൈനയില്‍ തിരിച്ചെത്തിയ ഉടനെ പിഎല്‍ഒ തലവനോട് മുഖം കാണിക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: