മുഹമ്മ: ദേശീയപാതയോരത്ത് ഫോംകോയ്ക്ക് മുന്നില്‍ മാലിന്യക്കൂമ്പാരം. ആരോഗ്യപ്രശ്നം രൂക്ഷമായി. പാതിപ്പള്ളിക്ക് സമീപം മുതല്‍ മാരാരിക്കുളം വരെയുള്ള ദേശീയപാതയോരത്തും മാലിന്യം കുമിഞ്ഞുകൂടുകയാണ്. നഗരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചതോടെ ദേശീയപാത അധികൃതര്‍ റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം വര്‍ദ്ധിക്കുകയാണ്. ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹോംകോയ്ക്ക് മുന്നില്‍ നിക്ഷേപിക്കുന്ന മാലിന്യം വര്‍ഷക്കാലമായതോടെ കുടിവെള്ള സ്രോതസുകളെയും ബാധിച്ചു. കമ്പനി മാലിന്യം കൂടാതെ ഇരുളിന്റെ മറവില്‍ വാഹനങ്ങളിലെത്തിയും ചിലര്‍ മാലിന്യം വലിച്ചെറിഞ്ഞ് രക്ഷപെടുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും ഫലപ്രദമായിട്ടില്ല. പ്രശ്നം രൂക്ഷമായിട്ടും മാരാരിക്കുളം തെക്ക് പഞ്ചായത്തോ പോലീസോ ആരോഗ്യവകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: