ചേര്‍ത്തല: സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ജില്ലാക്കമ്മറ്റിയെടുത്ത തീരുമാനം തള്ളി ലോക്കല്‍ കമ്മറ്റിരംഗത്ത് വന്നതോടെ ചേര്‍ത്തലയില്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ ചേരിപ്പോര് രൂക്ഷമായി. നേരത്തെ നടപടിക്ക് വിധേയനായ ജില്ലാനേതാവിന് സ്വാധീനമുള്ള ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം പാടേ പിന്തള്ളിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കല്ലങ്ങാപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ടി.കെ. പ്രഭാകരനും ബോര്‍ഡംഗവും എല്‍സി മെമ്പറുമായിരുന്ന ആര്. 2മനോജിനും മുമ്പ് വഹിച്ചിരുന്ന സ്ഥാനങ്ങള്‍ തിരികെ നല്കാന് ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചിരുന്നു. ഇവരെ പുറത്താക്കിയ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ജില്ലാ കമ്മറ്റിയുടെ തീരുമാനം നടപ്പിലാക്കേണ്ടെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടതോടെ നേതൃത്വം വെട്ടിലായി. 13 അംഗങ്ങളുള്ള ലോക്കല്‍ കമ്മറ്റിയില്‍ വെറും രണ്ട് പേര് മാത്രമാണ് ജില്ലാ കമ്മറ്റി തീരുമാനത്തെ അനുകൂലിച്ചത്. കമ്മറ്റി പിരിച്ചുവിടേണ്ടി വന്നാലും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ല എന്ന നിലപാടിലായിരുന്നു ചില മുതിര്‍ന്ന അംഗങ്ങള്‍. കല്ലങ്ങാപ്പള്ളി ബാങ്കിലെ പണാപഹരണവുമായി ബന്ധപ്പെട്ട് കേസില്‍പ്പെട്ട ബാങ്ക് സെക്രട്ടറിയും, ഇപ്പോഴത്തെ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി തുടരുന്ന പി.എസ്. സുരേഷ്കുമാറിനെ ബാങ്ക് ഭരണസമിത് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബാങ്കിന്റെ ബോര്‍ഡ് യോഗത്തില്‍ ഈ തീരുമാനത്തെ ശക്തമായ പിന്തുണച്ച് നിലപാട് കൈക്കൊണ്ട ബാങ്ക് പ്രസിഡന്റ് ടി.കെ. പ്രഭാകരനെയും, ആര്. മനോജിനെയും പുറത്താക്കാന്‍ 2011ലാണ് ലോക്കല്‍ കമ്മറ്റി തീരുമാനിച്ചത്.സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ പുറത്തായ പി.എസ്. സുരേഷ്കുമാറാണ് ഇപ്പോഴത്തെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: