ന്യൂദല്‍ഹി: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടി, ജനതാ ദള്‍ യുണൈറ്റഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എസ്ജെഡി ചെയര്മാന് എം.പി. വീരേന്ദ്ര കുമാറും ജെഡിയു ചെയര്മാന് ശരത് യാദവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം കേരളത്തില്‍ വെച്ച് പിന്നീട് നടക്കും.
ഭാവിയില്‍ ഇരു പാര്‍ട്ടികളും ലയിക്കുമെന്ന് ശരത് യാദവ് അറിയിച്ചു. കേരളത്തില്‍ നടക്കുന്ന ലയന പരിപാടിയില്‍ ജെഡിയു നേതാക്കളായ ശരത് യാദവും നിതീഷ് കുമാറും പങ്കെടുക്കും
സഖ്യം തെരഞ്ഞെടുപ്പിലെ പുതിയ ശക്തിയായി മാറുമെന്നും വീരേന്ദ്രകുമാറിന്റെ അനുഭവ പരിചയം ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന് മുതല്‍കൂട്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: