അമൃത്സര്‍: മാനവശേഷി വികസന വകുപ്പുമന്ത്രി സ്മൃതി ഇറാനി ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് നൂറുകണക്കിനാളുകള്‍ മരിച്ച പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ചു. ചരിത്രസ്മരണകള്‍ ഉറങ്ങുന്ന സംഭവസ്ഥലം ചുറ്റിനടന്നുകണ്ട അവര്‍ ബലിദാനികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. ഇഷ്ടികകൊണ്ടുള്ള ഭിത്തിയില്‍ അവശേഷിക്കുന്ന വെടിയുണ്ടകളേറ്റതിന്റെ പാടുകള്‍ സംരക്ഷിക്കാന്‍ നടപടികളെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
റൗലക്ട് ആക്ടിനെതിരെ പുതുവത്സരദിനത്തില്‍ സംഘടിപ്പിച്ച നിരായുധരായ ജനക്കൂട്ടത്തിന് നേര്‍ക്ക് ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പിന്റെ പാടുകള്‍ ദേശീയസ്മാരകമാണ്. എന്നാല്‍ ഈ പാടുകളില്‍ വളരെ കുറച്ചു മാത്രമാണ് ചില്ലിട്ട് ശരിയായി സംരക്ഷിക്കപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയരാജ്യ കര്‍മചാരി സംഘ് അഖിലേന്ത്യാ സെക്രട്ടറി വി. രാജേന്ദ്രന് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വെടിയുണ്ടയേറ്റതിന്റെ പാടുകള്‍ മുഴുവന്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: