ദമാസ്കസ്: വടക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ മുന്നേറ്റത്തെ തുടര്‍ന്ന് 66,000 സിറിയന്‍ കുര്‍ദുകള്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തു. ഒരു ദിവസം കൊണ്ട് ആയികണക്കിന് കൂര്‍ദുകള്‍ പലായനം ചെയ്താതായാണ് കണക്കുകള്‍. അഭയാര്‍ത്ഥികള്‍ക്കായി തുര്‍ക്കി 30 കിലോമീറ്റര്‍ അതിര്‍ത്തി തുറന്നുകൊടുത്തു. കുര്‍ദ്ദിഷ് നഗരമായ കൊബാനെയോട് ചേര്‍ന്നുള്ള അതിര്‍ത്തിയാണ് തുര്‍ക്കി വെള്ളിയാഴ്ച തുറന്നുകൊടുത്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,000 കുര്‍ദ്ദുകള്‍ തുര്‍ക്കിയിലേക്ക് സുരക്ഷിതരായി പാലായനംചെയ്തെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി നുമാര്‍ കുര്‍തുല്‍മസ് അറിയിച്ചു. ഒറ്റ രാത്രികൊണ്ട് ഇത്രയും അഭയാര്‍ത്ഥികളെ മറ്റൊരു രാജ്യത്തിനു സ്വീകരിക്കാനാവില്ലെന്നും അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊബാനയ്ക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങള്‍ ഐ.എസ്. നിയന്ത്രണത്തിലാണ്.
അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്നഅയ്ന് അല്‍ അറബ് നഗരത്തിന് 15 കിലോമീറ്റര്‍ വരെ ഐഎസ് ഭീകരര്‍ എത്തിയിട്ടുണ്ട്. വന്‍ ആയുധ സന്നാഹത്തോടെ എത്തുന്ന ഐഎസ് തീവ്രവാദികള്‍ക്കെതിരെ ചെറിയ ആയുധങ്ങള്‍ മാത്രം കൈവശമുള്ള കൂര്ദിഷ് പോരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന് അഭയാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു. ഇതിനോടകം മുപ്പതോളം ഗ്രാമങ്ങള്‍ പിടിച്ചടക്കിയ ഭീകരര്‍ 34 പേരെ വധിക്കുകയും ചെയ്തു. 18 ഐഎസ്എസ് ഭീകരരും കൊല്ലപ്പെട്ടു.
അതിനിടെ ഇറാഖിലെ മൊസൂളില്‍ നിന്ന് ഐഎസ്എസ് ഭീകരര്‍ തടവിലാക്കിയ 46 തുര്‍ക്കി പൗരന്മാരെ മോചിപ്പിച്ചു. മോചിപ്പിക്കപ്പെട്ടവര്‍ മടങ്ങിയെത്തിയതായി തുര്‍ക്കി പ്രധാനമന്ത്രി അറിയിച്ചു. ഇറാഖ് നഗരമായ മോസൂളിലെ തുര്‍ക്കിഷ് കൗണ്‍സല്‍ ജനറലും നയതന്ത്രജ്ഞരും ജീവനക്കാരും അവരുടെ കുടുംബവും അടക്കമുള്ളവരാണ് മോചിതരായത്. ഇവരെ കഴിഞ്ഞ ജൂണ്‍ 11നാണ് ഐഎസ്എസ് ഭീകരര്‍ ബന്ദികളാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: