കോട്ടയം: ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
സുകുമാരന്‍ നായരുടെ ചങ്ങനാശേരിയിലുള്ള വീട്ടിലെത്തിയാണ് പ്രേമചന്ദ്രന് അദ്ദേഹത്തെ കണ്ടത്. ഇടതു മുന്നണി വിടാനുണ്ടായ സാഹചര്യവും കൊല്ലത്ത് മത്സരിക്കാന്‍ തീരുമാനിച്ച കാര്യവും പ്രേമചന്ദ്രന് സുകുമാരന്‍ നായരെ അറിയിച്ചു.
സാമുദായിക പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം സുകുമാരന്‍ നായരോട് അഭ്യര്‍ത്ഥിച്ചു. പരിഗണിക്കാമെന്ന് സുകുമാരന്‍ നായരും പറഞ്ഞു. യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമുള്ള അതൃപ്തി അറിയിക്കാനും സുകുമാര്‍ നായര്‍ മറന്നില്ല.
സുധീരന്റെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശന വിഷയവും ചര്‍ച്ച ചെയ്തു. സോഷ്യലിസ്റ്റ് ജനത നേതാവ് വീരേന്ദ്ര കുമാര്‍, ജോസ് കെ മാണി എംപി എന്നിവരും എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുടെ പന്തുണ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: