ഇസ്ലാമാബാദ്: അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ഭാരത സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന വേളയില്‍ പാക്കിസ്ഥാനില്‍ നിന്നൊരു അപസ്വരം. ജമ്മുകശ്മീരിനെ പൂര്‍ണമായും ഭാരതത്തില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് ബിലാവല്‍ ഭൂട്ടോ. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍ പാക്കിസ്ഥാനി പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിലാവല്‍.
ബേനസീര്‍ ഭൂട്ടോയുടേയും ആസിഫ് അലി സര്‍ദാരിയുടേയും മകനാണ് പാക്കിസ്ഥാനിലെ പുതുതലമുറ നേതാവായ ബിലാവല്‍. ജമ്മുകശ്മീര്‍ മുഴുവന്‍ ഞാന്‍ പിടിച്ചെടുക്കും. അവിടുത്തെ ഒരിഞ്ച് ഭൂമി പോലും ബാക്കിവയ്ക്കില്ല. എന്തെന്നാല്‍ മറ്റു മേഖലകളെപ്പോലെ അവിടവും പാക്കിസ്ഥാന്റേതാണ്, ബിലാവല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരായ യൂസഫ് റാസ ഗിലാനി, രാജാ പര്‍വേസ് അഷ്റഫ് എന്നിവരും ബിലാവലിനൊപ്പമുണ്ടായിരുന്നു.
അതേസമയം, ബിലാവലിന്റെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് ഭാരത വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ചുട്ടമറുപടി നല്‍കിയിട്ടുണ്ട്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും അചഞ്ചലമാണെന്നും ആ വസ്തുത ആര്‍ക്കായാലും ബാധകമെന്നും അക്ബറുദ്ദീന്‍ തറപ്പിച്ചുപറഞ്ഞു. അയല്‍ക്കാരോട് സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിന് ഭാരതത്തിന്റെ അതിര്‍ത്തി മാറ്റിവരയ്ക്കുകയാണെന്ന അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: