താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും സിനിമയിലും ജോഡികളാകുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. വിവാഹത്തോടെ അഭിനയത്തോട് ഗുഡ് ബൈ പറയില്ലെന്ന് നേരത്തെ തന്നെ നസ്രിയ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ താരദമ്പതികള്‍ വിവാഹ ശേഷവും ഒരേ ചിത്രത്തില്‍ത്തന്നെ നായികയും നായകനും ആകുന്നതും ഇതാദ്യമായിട്ടായിരിക്കും. മിന്ഹാല് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലിയാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്തുമസിന് മണിയറയിലെ ജിന്ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: