റായ്പൂര്‍: ഛത്തീസ്ഗഡിലെ അന്തഗഡ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭോജരാജ് നാഗ് 53275 വോട്ടുകള്‍ക്ക് വിജയിച്ചു. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ബിജെപിയിലെ വിക്രം ഉസെന്ദി രാജിവച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്തുരാം പവാര്‍ അവസാന നിമിഷം നോമിനേഷന് പിന്വലിച്ചതീനെത്തുടര്ന്ന് കോണ്‍ഗ്രസിന് ഇവിടെ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നാഗ് ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. ണ്ടാം സ്ഥാനത്തു വന്ന നോട്ടയ്ക്ക് 13556 വോട്ടുകള്‍ ലഭിച്ചു.
മറ്റൊരു സ്ഥാനാര്‍ത്ഥിയായ രൂപ് ധന് പാണ്ഡയ്ക്ക് 12285 വോട്ടുകള്‍ ലഭിച്ചു . നോമിനേഷന് പിന്‍വലിച്ചതിനെത്തുടര്‍ന്ന് മന്തുരാം പവാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ മാസം 13ന് മറ്റ് ഒന്‍പത് സംസ്ഥാനങ്ങളിലെ 32 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്സഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിനൊപ്പമാണ് ഛത്തീസ്ഗഡിലും വോട്ടെടുപ്പ് നടന്നത്. എന്നാല്‍ വോട്ടെണ്ണല്‍ മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: