ബംഗളുരു: മംഗള്യാന് വിജയിച്ചാല്‍ ഭാരതത്തിന്റെ അടുത്ത ലക്ഷ്യം സൂര്യപഠനമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.രാധാകൃഷ്ണന്. മംഗള്യാന് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയാല്‍ വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും രാജ്യത്തിന് സമര്‍പ്പിക്കും. നാല് ദിവസം കൂടി ഇതിനായി കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വയില്‍ സന്ദേശം അയക്കുന്നതിലുള്ള കാലതാമസമാണ് മംഗള്യാന് ദൗത്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രാധാകൃഷ്ണന് പറഞ്ഞു. മംഗള്യാന് പൂര്‍ണമായും ഇന്ത്യയുടേത് മാത്രമാണ്. ഈ ദൗത്യത്തിന് പിന്നില്‍ അമേരിക്കയുടെ നാസയ്ക്ക് ഒരു പങ്കുമില്ല. ചാന്ദ്രയാന്‍ രണ്ട് പദ്ധതി ഉപേക്ഷിച്ചെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കെ രാധാകൃഷ്ണന് പറഞ്ഞു.
മൂന്ന് വര്‍ഷത്തിനകം ചാന്ദ്രായാന്‍ രണ്ട് നടപ്പാക്കും. ചൈനയുമായി ശാസ്ത്ര ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള പദ്ധതി ഉടന്‍ ആവിഷ്ക്കരിക്കുമെന്നും നാസയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും കെ.രാധാകൃഷ്ണന് പറഞ്ഞു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ 5 ന് വിക്ഷേപിച്ച മംഗള്യാന് ഭാരതത്തിന്റെ ആദ്യ ഗ്രഹാന്തര ദൗത്യമാണ്. ഇത് വിജയമായാല്‍ ചൊവ്വാ ദൗത്യത്തില്‍ ഏര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഭാരതം മാറും.
ചൊവ്വയിലെ ജല സാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണുവികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം . ചൊവ്വയുടെ ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തില്‍ എത്തുന്നതോടെ ഉപരിതല ചിത്രീകരണം സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: