കോട്ടയം: അരുണാചല്‍ പ്രദേശില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പുതുപ്പള്ളി എറികാട് പാപ്പാലപറമ്പില്‍ കെ.പി. ചാക്കോ(53)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും. തുടര്‍ന്ന് എറികാട് മാര്തോമാപള്ളിയില് സംസ്കാരം ചടങ്ങുകള്‍ നടക്കും. മൃതദേഹം ഇറ്റാനഗറിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.
ഹെലികോപ്റ്ററില്‍ മൃതദേഹം 400 കിലോ മീറ്റര്‍ അകലെ ഗോഹട്ടിയിലെത്തിച്ച ശേഷം വിമാനത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാനുണ് തീരുമാനം.അതേസമയം കൊലപാതകികളെ ഇനിയും കണ്ടെത്താനായില്ല. തീവ്രവാദികളാണ് കൊലചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇറ്റാനഗറിലെ വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ വനത്തിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഇയാളെ കാണാതായത്. തട്ടിക്കൊണ്ടുപോയി രണ്ടു ദിവസത്തിനുശേഷം വെടിവച്ചു കൊലപ്പെടുത്തിയതായതാണെന്ന് പോലീസ് സംശയിക്കുന്നു.
ഭാര്യ ഉഷ മുണ്ടക്കയം പൈങ്ങണ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രീനു സൂസന് ചാക്കോ (ഹൗസ് സര്ജന്, മെഡിക്കല്‍ കോളജ്, കോട്ടയം), പ്രീതു സൂസന് ചാക്കോ (ബിഡിഎസ് വിദ്യാര്‍ഥിനി, ചെന്നൈ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: