ന്യൂദല്‍ഹി: സര്‍ക്കാര്‍ പട്ടികയില്‍നിന്ന് വിദ്യാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ സ്വന്തംനിലയില്‍ പ്രവേശനപരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന സ്വാശ്രയ ദന്തല്‍ കോളേജുകളുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. പ്രവേശനപരീക്ഷ നടത്താന്‍ അനുവദിക്കാതിരുന്ന ജയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവച്ച ഹൈക്കോടതി നടപടിക്കെതിരെ കോളേജ് മാനേജ്മെന്റുകള്‍ സംയുക്തമായും തനിച്ചും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അമിത ഫീസ് കാരണമാകാം കുട്ടികള്‍ വരാത്തത്. യോഗ്യതയുള്ളവരില്ലെങ്കില്‍ സീറ്റുകള്‍ ഒഴിച്ചിടണം.ഫീസ് താങ്ങാനാവാത്തതു കൊണ്ടായിരിക്കാം സര്‍ക്കാര്‍ എന്‍ട്രന്‍സ് പട്ടികയിലുള്ള കുട്ടികള്‍ അഡ്മിഷനു വരാത്തതെന്നും കോടതി നിരീക്ഷിച്ചു. ഒന്നുകില്‍ സീറ്റുകള്‍ ഒഴിച്ചിടുക. അല്ലെങ്കില്‍ പ്രവേശന ഫീസ് കുറച്ച് കുട്ടികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുക, സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ എന്‍ട്രന്‍സ് പട്ടികയില്‍ നിന്ന് പ്രവേശനത്തിന് കുട്ടികള്‍ വന്നില്ലെന്നും അതിനാല്‍ സ്വന്തംനിലയിലെ പ്രവേശന പരീക്ഷയ്ക്കോ അതല്ലെങ്കില്‍ എച്ച്എസ്സി/സിബിഎസ്ഇ റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്താനോ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം കോടതി ചെവിക്കൊണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: