പാനൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ നേരറിയിക്കാന്‍ സിബിഐ എത്തുന്നതില്‍ വിറളിപൂണ്ട് സിപിഎം ജില്ലാ നേതൃത്വം. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് വധത്തില്‍ സിബിഐ അന്വേഷണത്തിനെ സിപിഎം നേതൃത്വമൊഴികെ എല്ലാവരും സ്വാഗതം ചെയ്യുകയാണ്.
മനോജ് വധം സിപിഎം ജില്ലാ നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഉറപ്പായിട്ടുണ്ട്. കിഴക്കെ കതിരൂരിലെ വേണാടന് വിക്രമന്റെ നേതൃത്വത്തിലാണ് കൃത്യം നടപ്പാക്കിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 1999ല്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയ സംഭവത്തിലും വിക്രമനുണ്ടായിരുന്നു. മനോജ് വധാന്വേഷണം കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിലെ നിഗൂഡത ചുരുളഴിക്കാനും സാധ്യതയുണ്ട്.
ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിലും മനോജ് വധത്തിലും ആസൂത്രണം നടത്തിയത് ഒരേ ബുദ്ധികേന്ദ്രമാണ്. ടി.പി.ചന്ദ്രശേഖരന് വധത്തിലെ മൂന്നാംപ്രതി പാട്യത്തെ ടി.കെ.രജീഷ് നല്കിയ മൊഴിയിലൂടെയാണ് അണിയറയിലെ ആരാച്ചാരായ കതിരൂര്‍ വിക്രമനെ പുറംലോകമറിയുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സന്തത സഹചാരിയുമാണ് ഇയാള്‍. മനോജ് വധത്തിന് വിദേശത്തുനിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായാലും പൂര്‍ണമായും കുടുംബത്തെ സംരക്ഷിക്കാനും മറ്റുമായി കോടികള്‍ വിദേശത്തുനിന്നും പിരിച്ചെടുത്തതായാണ് വിവരം. ഇതിന് നേതൃത്വം കൊടുത്തവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
പി.ജയരാജന്റെ മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈകാരിക പ്രകടനമായി അന്വേഷണ സംഘം തള്ളിയിട്ടില്ല. മനോജ് വധത്തില്‍ പി.ജയരാജന്റെ മകന് ജയിന് രാജിനും പങ്കുണ്ടെന്ന നിഗമനവും അന്വേഷണ സംഘം പരിശോധിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് കൊലപാതകത്തിനുവേണ്ടി അണിയറ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ബിജെപിയില്‍നിന്നും മാറി സിപിഎമ്മില്‍ ചേര്‍ന്നവരുടെ പങ്കും അന്വേഷണ വിധേയമാകും. സിബിഐ വരുന്നതോടെ ഇവരുടെ നിലനില്‍പ്പും പരുങ്ങലിലാവും.
തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊല്ലാന്‍ നിര്‍ദ്ദേശം കൊടുത്തവരുടെ കരങ്ങള്‍ കൂട്ടിപ്പിടിച്ചവരുടെ കൈകളില്‍ തന്നെ കയ്യാമംവീഴുന്നത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര് സിബിഐക്കുമുന്നില്‍ വിറച്ചുനില്‍ക്കുന്നത് കാണാനായി കണ്ണൂരിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: