ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസില്‍ ഉള്‍പ്പെട്ട പ്രതികളുമായി കൂടിക്കാഴ്ച നടത്തി വിവാദത്തിലായ
സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്കാന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
കല്‍ക്കരി കേസില്‍ ആരോപണ വിധേയരായ കമ്പനികളുടെ പ്രതിനിധികളുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഈ കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിശദീകരണത്തിന് ശേഷം അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമോ എന്ന് കോടതി പരിണിക്കും.
മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ ഹര്ജയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്രതികളുമായി കൂടിക്കാഴ്ച നടത്തിയ സി.ബി.ഐ ഡയറക്ടറെ തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നാണ് പ്രശാന്ത് ഭൂഷണിന്റെ വാദം.
കേസ് സപ്തംബര്‍ 19ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: