കോട്ടയം: സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ മന്ത്രിസഭയില്‍ ആശങ്കയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനയത്തില്‍ തീരുമാനമെടുത്ത യോഗത്തില്‍ ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ല.
സംസ്ഥാനത്ത് പ്രയാസങ്ങള്‍ ഉണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: