ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ഒക്ടോബര്‍ പത്തിനകം അഭിപ്രായം അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ഉടന്‍ ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ബിജെപി സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് നടന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ ഫലമെന്താണെന്ന് അറിയിക്കാനാണ് കോടതി ഉത്തരവ്.
ദല്‍ഹി നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിനും ലഫ്. ഗവര്‍ണര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാള് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ദല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കേജ്രിവാള് 48 ദിവസത്തെ ഭരണത്തിനുശേഷം രാജിവച്ചിരുന്നു. ഫെബ്രുവരി മുതല്‍ ദല്‍ഹി നിയമസഭ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും തങ്ങളുടെ എംഎല്‍എമാരെ കോടികള്‍ വാഗ്ദാനം ചെയ്ത് കൂറുമാറ്റിക്കാന്‍ ശ്രമം നടത്തുകയാണെന്നും ആംആദ്മി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്യുന്നതിന്റെയാണെന്നു പറഞ്ഞ് അവര്‍ ഒരു വീഡിയോ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണം പച്ചക്കള്ളമാണെന്നും സിഡി വ്യാജമാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: