ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവിന്റെ അഭിനന്ദനം. മന്‍മോഹന്‍സിംഗിനെക്കാള്‍ എന്തുകൊണ്ടും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ആപ് നേതാവ് കുമാര്‍ വിശ്വാസ് വ്യക്തമാക്കി.
നയരാഹിത്യം എന്നൊന്ന് മോദിസര്ക്കാരിനില്ല. നരേന്ദ്ര മോദിയുടെ ജപ്പാന് സന്ദര്‍ശനം, ജമ്മുകാശ്മീരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണെന്ന് ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നമുക്ക് സ്വന്തമായി ഒരു പ്രധാനമന്ത്രിയുണ്ടെന്ന് ജമ്മുകാശ്മീര്‍ ജനതക്ക് അനുഭവപ്പെട്ടുതുടങ്ങി. ”പ്രധാനമന്ത്രി നല്ല കാര്യം ചെയ്താല്‍ അദ്ദേഹത്തെ അഭിനന്ദിക്കാനുള്ള അവകാശം എനിക്കുണ്ട്. ഭരിക്കാന്‍ അദ്ദേഹത്തിന് ഒരവസരം നല്‍കണം.” നരേന്ദ്ര മോദിയുടെ ജന്മദിന പരിപാടിയില്‍ പങ്കെടുക്കുമെന്നും വിശ്വാസ് പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരുമെന്ന കാര്യം അദ്ദേഹം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: