ന്യൂദല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ അനുവദിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. ബാറുകള്‍ പൂട്ടുന്നതിനെതിരെ ബാറുടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ജസ്റ്റിസുമാരായ അനില്‍ ആര്. ധവയും യു.യു ലളിതും അംഗങ്ങളായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകളും അല്ലാത്തതും തമ്മിലുള്ള വിവേചനം എന്താണെന്ന് കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതുവരെ തത്സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാറുകള്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിക്കും. നേരത്തെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് വിവേചനപരവും സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതുമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: