ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രളയ രൂക്ഷതയ്ക്ക് കുറവുണ്ടായെങ്കിലും സുരക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കശ്മീര്‍ താഴ്വരയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ രണ്ടായിരത്തോളം പേരെ സുരക്ഷാ പ്രവര്‍ത്തകര്‍ ഇതിനകം അവരവരുടെ താവളങ്ങളിലേക്ക് തിരിച്ചെത്തിച്ചു. ആയിരക്കണക്കിനാളുകള്‍ ഉള്‍പ്രദേശങ്ങളില്‍ ഇനിയും രക്ഷപ്പെടാനുണ്ടെന്നാണ് കണക്കുകള്‍.
ശ്രീനഗറില്‍ മാത്രം 807 പേരെ രക്ഷപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈന്യം രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കഠിനശ്രമത്തിലൂടെ സൈന്യം സംസ്ഥാനത്തോട്ടാകെ 82,000 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇനിയും രക്ഷപ്പെടാനുണ്ടെന്നാണ് സൂചന. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് തുണിയും ഭക്ഷ്യവസ്തുക്കളും നല്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതേസമയം, പടിഞ്ഞാറെ ശ്രീനഗറില്‍ സ്ഥിതിഗതികള്‍ സമാധാനപരമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശ്രീനഗറില്‍ ആറടിവരെ ഉയര്‍ന്ന വെള്ളം താഴ്ന്ന നിലയിലെത്തിയതായി ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു. സൗത്ത് കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി. ടൗണുകളിലും മറ്റും ജനജീവിതം സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ പല പ്രദേശങ്ങളിലേയും ആളുകള്‍ അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതിനായി വൈമനസ്യം കാണിക്കുന്നതായും പറയുന്നു. സൈന്യം എല്ലാ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും തുടര്‍ച്ചയായി എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നും നാളെയുമായി പരമാവധി ആളുകളെ അവരുടെ വീടുകളില്‍ എത്തിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് ഒരു സീനിയര്‍ ആര്‍മി ഓഫീസര്‍ പറഞ്ഞു. ചില പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം നടത്തുക.
അതിനിടെ ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ പോകാന്‍ മനസുകാണിച്ചു തുടങ്ങിയിട്ടുണ്ട്. അവിടവിടെ ചിലര്‍ സൈക്കിളിലും മറ്റും റോഡില്‍ കാണപ്പെട്ടത് ആശ്വാസകരമായ കാര്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വീടുകളില്‍ എത്തിച്ചേരുന്നവര്ക്കാവശ്യമായ സൗകര്യങ്ങള്‍ സൈന്യം ചെയ്തുകൊടുക്കുന്നുണ്ട്.
കഴിഞ്ഞ 109 വര്‍ഷത്തിനിടിയില്‍ കശ്മീരിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. വെള്ളം കുറഞ്ഞ ഭാഗങ്ങളില്‍ വാര്‍ത്താവിനിമയ ബന്ധം സാധാരണനിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഐഎഎഫ്, ആര്‍മി ഏവിയേഷന്‍ കോര്‍പ്സ്, എയര്‍ക്രാഫ്റ്റ് എന്നിവ ദ്രുതഗതിയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരുലക്ഷത്തോളം സൈനികരെയാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി വിന്യസിപ്പിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: