ന്യൂദല്‍ഹി: രാജ്യത്തെ അഞ്ചുലക്ഷം ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി ഇക്കൊല്ലം കൃഷിക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു. 2014- 15 സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ മന്ത്രാലയത്തിനുകീഴില്‍ നിരവധി പദ്ധതികളാണ് രൂപീകരിച്ചുകൊണ്ടിരിക്കുന്നത്- മന്ത്രി പറഞ്ഞു. ദേശീയ റാബി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡാണ് ഇക്കൊല്ലം വിതരണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: