ന്യൂദല്‍ഹി: ജര്‍മനിയില്‍ 2015 ഏപ്രില്‍ 12 മുതല്‍ 17 വരെ നടക്കുന്ന ഹാനോവര്‍ മേളയിലെ പങ്കാളിത്ത രാജ്യമാകാന്‍ ഭാരതം സമ്മതമറിയിച്ചു. ജര്‍മന്‍ ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കലിന്റെ ക്ഷണം സ്വീകരിച്ച ഭാരതം വ്യവസായ ലോകത്തിന് വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
ലോകപ്രശസ്ത എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാ മേളയില്‍ ഹാനോവര്‍ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ എഞ്ചിനീയറിംഗ് എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സിലും, ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷനും, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: