വാഷിംങ്ടണ്‍: പ്രധാനമന്ത്രി മോദിയുടെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സാമ്പത്തിക സുരക്ഷ ഊര്‍ജ്ജ മേഖലകളുടെ പ്രശ്നങ്ങളോടൊപ്പം സുരക്ഷാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് അമേരിക്ക.
നിരവധി യോഗങ്ങളിലേക്ക് മോദിയെ വരവേല്‍ക്കാന്‍ തങ്ങള്‍ ഒരുങ്ങിയിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വക്താവ് മരിയ ഹാര്‍ഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ സപ്തംബര്‍ 29 ന് എത്തുന്ന മോദിയെ ചുവപ്പ് പരവതാനി വിരിച്ചാണ് ഒബാമ ഭരണകൂടം സ്വാഗതം ചെയ്യുക. അവിടെ നടക്കുന്ന ഐക്യരാഷ്ട്രാ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ മോദി പങ്കെടുക്കും. സപ്തംബര്‍ 29 നും 30 നും പ്രസിഡന്റ് ബരാക് ഒബാമയുമായി മോദി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.
ഭാരതവുമായുളള വിശാലബന്ധമാണ് ഈ ആതിഥേയത്വം കൊണ്ട് തങ്ങള്‍ക്കുണ്ടാകുന്നത്. സുരക്ഷ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍, ഊര്‍ജ, സാമ്പത്തിക വിഷയങ്ങള്‍ ഇവയെക്കുറിച്ചൊക്കെ വ്യാപകമായ ഒരു ചര്‍ച്ചയുണ്ടാവുമെന്നും ഹാര്‍ഫ് പറഞ്ഞു. ചൈനയുള്‍പ്പെടെ ഈ മേഖലയിലെ എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധം ഭാരതത്തിനുണ്ടാവണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വാഷിംഗ്ടണില്‍ മോദിയും ഒബാമയുമായി നടത്തുന്ന രണ്ടുദിവസത്തെ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്കും നയതന്ത്ര ബന്ധങ്ങള്‍ക്കും തുടങ്ങിയവയ്ക്ക് ഫലമുണ്ടാകുമെന്ന് കരുതുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സപ്തംബര്‍ 29 ന് മോദിയ്ക്കായി ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നിന് ഒബാമ ആതിഥേയത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: