ചെന്നൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചലച്ചിത്രനടന്‍ കമല്ഹാസന് ആശുപത്രിയില്‍. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം സിനിമയുടെ തമിഴ്പതിപ്പായ പാപനാശം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ഭക്ഷ്യവിഷബാധയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: