Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ഖ്വയ്ദ ഭീഷണി: ഭാരതം പരിഭ്രമിക്കേണ്ടെന്ന് വിദഗ്‌ദ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2014, 11:02 pm IST
inIndia

ന്യൂദല്‍ഹി: അല്‍ഖ്വയ്ദ ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന വാര്‍ത്തയില്‍ തല്‍ക്കാലം പരിഭ്രാന്തരാകേണ്ടതില്ലെന്നു വിശകലന വിദഗ്‌ദ്ധര്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അല്‍ഖ്വയ്ദയുടെ മുന്നറിയിപ്പിനെ ലഘൂകരിച്ചു കാണാന്‍ തയ്യാറല്ല.

അടുത്തിടെയാണ് അല്‍ഖ്വയ്ദ ഭാരതത്തില്‍ അവരുടെ പ്രവര്‍ത്തന കേന്ദ്രം ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവുമായി വീഡിയോ പ്രചരിച്ചത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ അന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവിധ തലത്തില്‍ ഇതുസംബന്ധിച്ച അന്വേഷണങ്ങളും പഠനവും നടക്കുകയാണ് ഇപ്പോഴും. ഇതിനിടെയാണ് അല്‍ഖ്വയ്ദ ഭീഷണിയെ പേടിക്കേണ്ടെന്ന വിശകലന റിപ്പോര്‍ട്ടു വന്നിട്ടുള്ളത്.

അല്‍ഖ്വയ്ദയ്‌ക്ക് പഴയ കരുത്തില്ലെന്നതാണ് വിദഗ്‌ദ്ധര്‍ ഭീഷണിയെ നിസ്സാരവല്‍കരിക്കാന്‍ കാണുന്ന ഒരു കാരണം. അതുകൊണ്ടാണ് ഏറെക്കാലം മുമ്പേ തുടങ്ങിയെങ്കിലും ഇനിയും ഇതുവരെ ശ്രമങ്ങള്‍ക്ക് ഒരു ഫലവും കാണാനാകാത്തതെന്നും അവര്‍ ഉദാഹരിക്കുന്നു.

ഭാരതത്തിലെ അല്‍ഖ്വയ്ദ ഘടകമായി ജമാ അത് ഖ്വയ്ദത്ത് അല്‍-ജിഹാദ് രൂപീകരിക്കുമെന്ന് സപ്തംബര്‍ മൂന്നിലെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പാക്കിസ്ഥാന്‍ നാവിക നിര്‍മ്മാണ തുറമുഖത്തു നടത്തിയ ആക്രമണത്തിനു പിന്നില്‍ ആ സംഘടനയാണെന്ന് അല്‍ഖ്വയ്ദ വൃത്തങ്ങള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിദഗ്‌ദ്ധര്‍ പറയുന്നതിങ്ങനെ; ”ഒസാമാ ബിന്‍ ലാദന്‍ അല്‍ഖ്വയ്ദയെ നയിച്ച കാലത്തെ സ്ഥിതിയല്ല ഇന്ന്. സംഘടന ആകെ ക്ഷയിച്ചിരിക്കുന്നു. അയ്‌മന്‍ അല്‍-സവാഹിരിയുടെ നേതൃത്വത്തില്‍ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനത്തിന് ഏകോപനമില്ല, സന്നാഹങ്ങളുമില്ല.”

”അല്‍ഖ്വയ്ദ ഭാരതത്തെക്കുറിച്ച് ആദ്യം പരാമര്‍ശിച്ചത് 1996-ലാണ്. അന്ന് തലവനായിരുന്ന ബിന്‍ ലാദന്‍ ജമ്മു കശ്മീരിനെയും അസമിനെയും കുറിച്ച് നേരിട്ടു പരാമര്‍ശിച്ചു. എന്നാല്‍, അന്നുമുതല്‍ ഇന്നുവരെ ഭാരതത്തില്‍ ഒരിടത്തും അവര്‍ക്ക് ഒരു പ്രവര്‍ത്തനവും നേരിട്ടു നടത്താനായിട്ടില്ല,” ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫഌക്ട് മാനേജ്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് സാഹ്‌നി പറയുന്നു.

അജയ് സാഹ്‌നിയുടെ അഭിപ്രായത്തില്‍, പാക്കിസ്ഥാന്‍ സൈന്യം പിന്തുണയ്‌ക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബക്കും ജയ്ഷ് ഇ മൊഹമ്മദിനും മറ്റും അല്‍ഖ്വയ്ദയേക്കാള്‍ കൂടുതല്‍ വിജയം ഭാരതത്തില്‍ നേടാനായി. എന്നാല്‍, അല്‍ഖ്വയ്ദ ഭീഷണിയെ തള്ളിക്കളയണമെന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം സ്വരക്ഷക്കു മാളത്തില്‍നിന്നു മാളത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന നേതൃത്വമാണ് ഇന്ന് അല്‍ഖ്വയ്ദയ്‌ക്കുള്ളതെന്ന കാര്യം മറക്കരുതെന്നും സാഹ്‌നി ചൂണ്ടിക്കാണിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.