ബാഴ്സിലോണ: മെസ്സിയാണ് ലോകത്തിലെ മികച്ച ഫുട്ബോളറെന്ന് ബ്രസീല്‍ താരം നെയ്മര്‍.
സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ ബില്വാവോക്കെതിരായ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെയ്മര്‍.
മത്സരത്തില്‍ നെയ്മറിന്റെ രണ്ട് ഗോളിന്റെ മികവില്‍ ബാഴ്സലോണ മത്സരം ജയിച്ചെങ്കിലും ഗോളുകള്‍ക്ക് വഴിയൊരുക്കിയത് മെസ്സിയായിരുന്നു.
ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ബാഴ്സ അവസാന 15 മിനിറ്റുകളിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്ന് മത്സര ശേഷം നെയ്മര്‍ പറഞ്ഞു.
പരിക്കില്‍ നിന്ന് താന്‍ മോചിതനാകുകയാണെന്നും ഇത് തന്റെ വര്‍ഷമാണെന്നാണ് കരുതുന്നതെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
















