കൊച്ചി: കോട്ടക് സെക്യൂരിറ്റീസിന്റെ സ്റ്റാര്‍ട്ട് നൗ പരിപാടിക്ക് തുടക്കം കുറിച്ചു. ഓഹരികളെകുറിച്ച് ശരിയായ ധാരണയോടും അറിവോടും കൂടി നിക്ഷേപം നടത്താന്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഉപദേശം നല്കുന്ന ഒരു പരിപാടിയാണിത്.
നിരന്തര ഗവേഷണ ഫലങ്ങള്‍ നൂതന സാങ്കേതകവിദ്യയുടെ പിന്‍ബലത്തോടെ നിക്ഷേപകരില്‍ എത്തിക്കുകയാണിതിന്റെ ലക്ഷ്യം. അനായാസം നിക്ഷേപം നടത്താനുള്ള സാങ്കേതികവിദ്യയും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് നിക്ഷേപകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങളാണ് സ്റ്റാര്‍ട് നൗ പരിപാടിയിലൂടെ ചര്‍ച്ച ചെയ്യപ്പെടുക.നിലവില്‍ വിപണി മാറ്റത്തിന്റെ പാതയിലാണ്. ഓഹരി വിപണി ഇനിയും ഉയരാനുള്ള സാധ്യതകളും തള്ളിക്കളയാവുന്നതല്ല.
നിക്ഷേപകര്‍ സാധാരണയായി സൂചനകളുടെ ഇരകളായി മാറുകയാണ് പതിവ്. കൂടിയ വിലയ്ക്ക്, ഗുണമില്ലാത്ത ഓഹരികള്‍ വാങ്ങിക്കൂട്ടുന്നവരാണ് ഇക്കൂട്ടര്‍. ഇതു തടയുകയും ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് നേട്ടം ലഭ്യമാക്കുകയുമാണ് കമ്പനിയുടെ പരിപാടിയെന്ന് കോട്ടക് സെക്യൂരിറ്റീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രോക്കിംഗ് ഹെഡുമായ ബി. ഗോപകുമാര്‍ പറഞ്ഞു.
പരമ്പരാഗതമായി ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ വൈകി പ്രവേശിക്കുന്നവരാണ്. വില കൂടിയ ഓഹരികളും തെറ്റായ ഓഹരികളുമാണ് വിപണിയില്‍ അവരെ കാത്തിരിക്കുന്നത്. ശരിയായ ഓഹരി തെരഞ്ഞെടുക്കാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കുന്നുള്ളൂ. തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുന്നവരെ, ശരിയായ നിക്ഷേപം നടത്താന്‍ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: