നടനായി പേരെടുത്തു. ഇനി എഴുത്തുകാരനായും മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് പഴയകാല നടന്മാരില് ശ്രദ്ധേയനായ രവീന്ദ്രന്. അതും സത്യന് അന്തിക്കാടിന്റെ ചിത്രത്തിനുവേണ്ടി. അഭിനയിക്കുന്നതാവട്ടെ മോഹന്‍ലാലും മഞ്ജു വാര്യരും. സിനിമയ്ക്കുവേണ്ടി കഥ രചിക്കാനൊരുങ്ങുമ്പോള് ഒരു തുടക്കക്കാരന് ഇതില്‍ കൂടുതല്‍ എന്ത് ഭാഗ്യം വേണം. ഇന്നസെന്റും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവീന്ദ്രന്റെ കഥയ്ക്ക് തിരക്കഥ രചിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. വിദ്യാസാഗറാണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കും.
ഡാന്‍സ് രംഗങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച അപൂര്‍വം ചില നടന്മാരിലൊരാളാണ് രവീന്ദ്രന്. ഡിസ്കോ രവീന്ദ്രന് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതും. സിനിമയില്‍ നിന്നും അകന്ന് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും വിനയ് ഗോവിന്ദിന്റെ കിളി പോയി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ആഷിക് അബു സംവിധാനം നിര്‍വഹിച്ച ഇടുക്കി ഗോള്‍ഡിലെ അഭിനയം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: