പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഒസ്കാര്‍
പിസ്റ്റോറിയസ് കാമുകിയെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷ ദക്ഷിണാഫ്രിക്കല്‍ കോടതി ഒക്ടോബര്‍ 13 നു വിധിക്കും.കാമുകിയായിരുന്ന റീവ സ്റ്റീന്‍കാംപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ജഡ്ജി തോകോസിലെ മാസിപ നിരീക്ഷിച്ചു.
കോടതി വിധിയെ വിമര്‍ശിച്ച റീവയുടെ മാതാപിതാക്കള്‍, തങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് പ്രതികരിച്ചു. അതേസമയം, കോടതിവിധി സന്തോഷം നല്‍കുന്നതായി പിസ്റ്റോറിയസിന്റെ മാതൃസഹോദരന്‍ അര്‍നോള്‍ഡ് പിസ്റ്റോറിയസ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം. പിസ്റ്റോറിയസിന്റെ വസതിയില്‍ നിന്നും മോഡലും ഇയാളുടെ കാമുകിയുമായ റീവ് സ്റ്റീന് കോപിനെ (29) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെന്നു കരുതിയാണ് റീവയെ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസ് പോലീസില്‍ മൊഴി നല്‍കിയത്. റീവിന് നേരെയാണ് വെടിയുതിര്‍ത്തതെന്ന് മനസിലാക്കിയ താന്‍ അലറി വിളിച്ചെന്നും. റീവുമായി തനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്കുകയായിരുന്നു പിസ്റ്റേറിയസ്.
രണ്ട് കാലുകളും ഇല്ലാത്ത പിസ്റ്റോറിയസ് കൃത്രിമ കാലുകളുമായാണ് ഒളിമ്പിക്സില്‍ മത്സരിച്ചത്. അങ്ങനെയാണ് ബ്ലേഡ് റണ്ണര്‍ എന്ന പേര് ലഭിച്ചത്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ വികലാംഗനാണ് പിസ്റ്റോറിയസ്. ഇതോടെ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. 2012 ല്‍ ലണ്ടന്‍ ഒളിംമ്പിക്സിലാണ് പിസ്റ്റോറിയസ് പൊയ്കാലുകളില്‍ ഓടി ചരിത്രം സൃഷ്ടിച്ചത്. പാരാലിമ്പിക്സില്‍ ആറ് തവണ മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
പതിനൊന്ന് മാസം പ്രായമുള്ളപ്പോഴായിരുന്നു പിസ്റ്റോറിയസിന്റെ കാലുകള്‍ മുറിച്ച് മാറ്റിയത്. ഫൈബര്‍ ഹെമിമീലിയ എന്ന രോഗമായിരുന്നു പ്രശ്നം. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് കൃത്രിമക്കാലുകളുമായി ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പിസ്റ്റോറിയസിന് അവസരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: