അബൂജ: നൈജീരിയയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 100 ബോക്കോഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അര്ത്ഥരാത്രിയാണ് സംഭവം. നൈജീരിയയുടെ തലസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കൊന്ഡുഗ സിറ്റിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ഈ പ്രദേശത്ത് ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തെരച്ചിലില്‍ തീവ്രവാദികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി.ഇതില്‍ 100 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമായി തുടരുകയാണ്.നൈജീരിയയില്‍ ഇസ്ലാമിക് ശരിയത്ത് നിയമം നടപ്പിലാക്കാനാണ് ബോക്കോ ഹറാം തീവ്രവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: