ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന എബോള ബാധയില്‍ ഇതുവരെ മരണസംഖ്യ 2,400 ആയി. രോഗബാധിതരുടെ എണ്ണത്തിലും വര്ധനയുണ്ടായതായതാണ് റിപ്പോര്‍ട്ട്. ഗിനിയയില്‍ ആരംഭിച്ച എബോള ബാധ ലൈബീരിയ, സീറ ലിയോണ്‍, ഗിനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലായാണ് പടര്‍ന്നുപിടിക്കുന്നത്. വിഷയത്തില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടത്തിയിട്ടുണ്ട്.. 4,784 എബോള കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എബോള പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ലൈബീരിയ യുഎന്നിന്റെ സഹായം തേടിയിരുന്നു. രോഗം കൂടുതലായി വ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലേക്ക് ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്നാണ് യു.എന്‍ നോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: