ബംഗളൂരു: ഡേവിസ് കപ്പ് ടെന്നീസ് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യയ്ക്ക് ഇരട്ടത്തോല്വിയോടെ തുടക്കം. സിംഗിള്‍സ് മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യ സെര്‍ബിയയ്ക്കു മുന്നില്‍ മുട്ടുകുത്തി.
ആദ്യ മുഖാമുഖത്തില്‍ യൂക്കി ഭാംബ്രിയെ ലുസാന്‍ ലജോവിച്ച് 6-3, 6-2, 7-5ന് അനായാസം കീഴടക്കി. രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ താരം സോംദേവ് ദേവ് വര്‍മ്മനും പ്രതീക്ഷ കാത്തില്ല. ഫിലിപ്പ് ക്രജിനോവിച്ച് സോംദേവിനെ മുട്ടുകുത്തിച്ചു, സ്കോര്‍: 6-1, 4-6, 6-3, 6-2. ഇതോടെ സെര്‍ബിയ 2-0ത്തിന് മുന്നിലെത്തി.
ഇന്നു ഡബിള്‍സ് അങ്കം അരങ്ങേറും. ലിയാണ്ടര്‍ പേസും രോഹന് ബൊപ്പണ്ണയുമാണ് ഇന്ത്യയ്ക്കുവേണ്ടി റാക്കറ്റേന്തുന്നത്. നെനാദ് സിമോണിച്ചും ലിജ ബൊസോല്ജാക്കും സെര്‍ബിയന്‍ ജോടികള്‍.
ഈ മത്സരത്തില്‍ ജയിച്ചാലേ ഇന്ത്യയ്ക്ക് നിലനില്‍പ്പുള്ളു. റിവേ ഴ്സ് സിംഗിള്‍സുകള്‍ നാളെ.
















