ഇസ്ലാമബാദ്: പ്രളയത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ മരണം 260 കവിഞ്ഞു. 10 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായി കണകാക്കപ്പെടുന്നു.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയ ബാധിത പ്രദേശങ്ങളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. പഞ്ചാബിലെ പ്രളയം 1,091,807 ലധികം പേരെ ബാധിച്ചതായി ദുരന്ത നിവാരണ സേനാ തലവന്‍ റീമ സുബ്ബരി പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് 6,000 ത്തിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ചിനാബ് നദിയില്‍ വെള്ളം പൊങ്ങിയത് മൂലം സൗത്ത് പഞ്ചാബില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
പാക്കിസ്ഥാനിലെ 2,000 ഗ്രാമങ്ങളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: