കാലടി: ജീവിതം മഹായജ്ഞമാക്കി മാറ്റിയ കര്‍മ്മയോഗിയായിരുന്നു സ്വാമി ആഗമാനന്ദയെന്ന് അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു.
സ്വാമി ആഗമാനന്ദ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കര്‍മ്മങ്ങളും സ്നേഹത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. നിസ്വാര്‍ത്ഥകര്‍മ്മങ്ങള്‍ അനുഷ്ഠാനമാണെന്നും പുഞ്ചിരിക്കുന്ന മുഖം പ്രാര്‍ത്ഥനയാണെന്നും സ്വാമി പറഞ്ഞു. ചടങ്ങില്‍ ആഗമാനന്ദ സ്മാരകസമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍ അധ്യക്ഷത വഹിച്ചു.
പട്ടികജാതി-വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകര്‍ക്കുള്ള ആഗമാനന്ദ പുരസ്കാരം രേണു സുരേഷിനും പ്രത്യേക ജൂറി പുരസ്കാരം ഇ.എം. ആഗമാനന്ദനും സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനിച്ചു.
സംസ്കൃതഭാഷാ പ്രചാരണത്തിനുള്ള പുരസ്കാരങ്ങള്‍ ടി.കെ. സന്തോഷ്കുമാര്‍, ഡോ. പി.കെ. ശങ്കരനാരായണന്, ഡോ. എടനാട് രാജന് നമ്പ്യാര്‍ എന്നിവര്‍ക്ക് സംസ്കൃത സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന് സമ്മാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ എന്റോവ്മെന്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ആചാര്യ എം.കെ. കുഞ്ഞോല്‍, എം.കെ. വാവക്കുട്ടന് മാസ്റ്റര്‍, ഡോ. ടി.എന്‍. ശങ്കരപിള്ള, പ്രൊഫ. പി.വി. പീതാംബരന്, നെടുമ്പാശ്ശേരി രവി, എ.കെ. നസീര്‍, ടി.ആര്. മുരളീധരന്, എന്‍.പി. സജീവ്, കെ.എന്‍. ചന്ദ്രപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: