ഇടുക്കി : വെള്ളത്തൂവലില്‍ ഓട്ടോറിക്ഷാ മറിഞ്ഞ് യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തി വന്ന അന്വേഷണം അവസാനിച്ചു. വള്ളത്തൂവല് പന്നിയാര്‍കുടി മഌക്കുഴി ജോസിന്റെ മരണമാണ് കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ക്രെംബ്രാഞ്ച് കോട്ടയം യൂണിറ്റിലെ സി.ഐ സജീവാണ് കേസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് സി.ഐ രവീന്ദ്രനാഥിനായിരുന്നു അന്വേഷണ ചുമതല. വാഹനാപകടത്തിലാണ് ജേസ് മരിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: 2013 ജനുവരി 17ന് വീട്ടില്‍ നിന്നും പുറത്തുപോയ ജോസ് രാത്രിയായിട്ടും വീട്ടില്‍ തിരികെയെത്തിയില്ല. ഇതിനിടെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ജോസിന് പരിക്കേറ്റെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍കോള്‍ വന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ജോസ് അബോധാവസ്ഥയിലായിരുന്നു. 18ന് ഇയാള്‍ മരിക്കുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നവര്‍ നല്കിയ മൊഴിയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ക്ക് സംശയം ഉണ്ടാകാന്‍ കാരണമായത്. പന്നിയാര്‍കുട്ടി പൊന്മുടി റോഡിലൂടെ ഓട്ടോ കടന്ന് പോയപ്പോള്‍ ഓട്ടോയുടെ മുന്‍സീറ്റിലിരുന്ന ജോസ് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നെന്നാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്ന അബ്ദുള്‍ റഹിം ഓട്ടോ യാത്രക്കാരായ മനോജ്, ബിജു എന്നിവര്‍ പൊലീസില്‍ മൊഴി നല്തിയത്. എന്നാല്‍ ഇവരുടെ മൊഴികളില്‍ പൊരുത്തമില്ലെന്ന് കണ്ടതോടെ അടിമാലി സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറും യാത്രക്കാരും നല്കിയ മൊഴി തെറ്റാണെന്ന് കണ്ടെത്തി.
പ്രദേശത്തെ ഒരു ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫഌക്സ് ബോര്‍ഡ് മോഷ്ടിച്ച് ഓട്ടോയില്‍ കടത്തുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തി. മോഷ്ടിച്ച ഫഌക്സ് ബോര്‍ഡിനൊപ്പം ഫഌക്സ് സ്ഥാപിച്ചിരുന്ന തൂണും ഓട്ടോയില്കയറ്റിയിരുന്നു. ഈ തൂണ് ഭിത്തിയിലിടിത്ത് മറിഞ്ഞപ്പോഴാണ് ജോസിന് അപകടം സംഭവിച്ചതെന്നാണ് അടിമാലി പൊലീസ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അലക്ഷ്യമായി വാഹനം ഓടിച്ച് ആള്‍നാശം വരുത്തല്‍, മോഷണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് ചാര്‍ജ്ജ് ചെയ്ത്. അബ്ദുള്‍ റഹിം,മനോജ്,ബിജു എന്നിവരെ അറസ്റ്റു ചെയ്തു. ഇതിനിടെ ജോസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് കാണിച്ചാണ് ജോസിന്റെ ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജോസിന്റെ മരണം അപകടമരണം തന്നെയെന്നുള്ള റിപ്പോര്‍ട്ട് ഉടന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: